Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Police

വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ്: വ​യോ​ധി​ക​ന്‍റെ 1.20 കോ​ടി ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ

ആ​​​​ലു​​​​വ: വെ​​​​ർ​​​​ച്വ​​​​ൽ അ​​​​റ​​​​സ്റ്റ് ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ വ​​​​യോ​​​​ധി​​​​ക​​​​നി​​​​ൽ​​​നി​​​​ന്ന് ഒ​​​​രു കോ​​​​ടി​​​​യി​​​​ലേ​​​​റെ കൈക്കലാക്കിയ കേ​​​​സി​​​​ൽ ഒ​​​​രാ​​​​ൾ അ​​​​റ​​​​സ്റ്റി​​​​ൽ. മ​​​​ല​​​​പ്പു​​​​റം പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ ആ​​​​ലി​​​​പ്പ​​​​റ​​​​മ്പ് പാ​​​​റ​​​​ക്ക​​​​ല്ലി​​​​ൽ വീ​​​​ട്ടി​​​​ൽ സ​​​​ലീ​​മി​​​​നെ​​​​യാ(43)​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം റൂ​​​​റ​​​​ൽ ജി​​​​ല്ലാ സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് സം​​​​ഘം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

കേ​​​​ന്ദ്ര അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്നു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി ആ​​​​ലു​​​​വ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വ​​​​യോ​​​​ധി​​​​ക​​​​നെ സ​​​ലീം ഫോ​​​​ണി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വ​​​​യോ​​​​ധി​​​​ക​​​​ന്‍റെ പേ​​​​രി​​​​ൽ മും​​​​ബൈ​​​​യി​​​​ലെ ബാ​​​​ങ്കി​​​​ൽ അ​​​​ക്കൗ​​​​ണ്ടു​​​​ണ്ടെ​​​​ന്നും ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ലെ മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്തു കേ​​​​സി​​​​ലെ പ്ര​​​​തി 75 ല​​​​ക്ഷം രൂ​​​​പ ഇ​​​​തു​​​​വ​​​​ഴി ട്രാ​​​​ൻ​​​​സ്ഫ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ച്ചു.

കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി​​​​ ജാ​​​​മ്യ​​​​മി​​​​ല്ലാ വാ​​​​റ​​​​ന്‍റ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും വി​​​​ശ്വ​​​​സി​​​​പ്പി​​​​ച്ച് കോ​​​​ട​​​​തി​​​​യു​​​​ടേ​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞ ഉ​​​​ത്ത​​​​ര​​​​വും ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി കാ​​​​ണി​​​​ച്ചു. വ​​​​യോ​​​​ധി​​​​ക​​​​നെ ഉ​​​​ട​​​​ൻ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മെ​​​​ന്നും അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ മ​​​​ര​​​​വി​​​​പ്പി​​​​ച്ച് സ്വ​​​​ത്തു​​​​ക്ക​​​​ൾ ക​​​​ണ്ടു​​​കെ​​​​ട്ടു​​​​മെ​​​​ന്നും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി.

ഈ ​​​​കേ​​​​സ് പ്ര​​​​യോ​​​​റിട്ടി ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​നാ​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്നും അ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലെ തു​​​​ക ത​​​​ട്ടി​​​​പ്പു​​​സം​​​​ഘം പ​​​​റ​​​​ഞ്ഞ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു. സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​യ വ​​​​യോ​​​​ധി​​​​ക​​​​ൻ എ​​​​ട്ടു ത​​​​വ​​​​ണ​​​​യാ​​​​യി 1.20 കോ​​​​ടി സം​​​​ഘം പ​​​​റ​​​​ഞ്ഞ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ചു​​​ന​​​​ൽ​​​​കി.

സം​​​​ഭ​​​​വം ത​​​​ട്ടി​​​​പ്പാ​​​​ണെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി. ശാ​​​​സ്ത്രീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​ലു​​​​വ സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ സം​​​​ഘം മ​​​​ല​​​​പ്പു​​​​റ​​​​ത്തു​​​നി​​​​ന്നാ​​​​ണ് പ്ര​​​​തി​​​​യെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

Latest News

Up